HTML

Friday 1 September 2017

ആധാരം ചെയ്യുന്നതോടൊപ്പം തന്നെ പോക്കുവരവും ഓൺലൈനായി സർക്കാർ നടപ്പിലാക്കിയിരിക്കുന്നു. ഇതിലൂടെ പോക്കുവരവ് എന്ന് ദുർഘടം പിടിച്ച പരിപാടി അവസാനിച്ചിരിക്കുകയാണ്.

** *ആധാരം ചെയ്യാനുള്ളവർ** *ശ്രദ്ധിക്കുക* * **

_വില്ലേജ് ഉദ്യോഗസ്ഥരുടെ പുതിയ തട്ടിപ്പ് തിരിച്ചറിയുക_

ആധാരം ചെയ്യുന്നതോടൊപ്പം തന്നെ പോക്കുവരവും ഓൺലൈനായി സർക്കാർ നടപ്പിലാക്കിയിരിക്കുന്നു. ഇതിലൂടെ പോക്കുവരവ് എന്ന് ദുർഘടം പിടിച്ച പരിപാടി അവസാനിച്ചിരിക്കുകയാണ്. ഭൂമി പോക്കുവരവിനായി ആരും വില്ലേജിൽ കയറിയിറങ്ങേണ്ട ആവശ്യമില്ല. *എന്നാൽ വില്ലേജ് ഉദ്യോഗസ്ഥരുടെ പുതിയ തട്ടിപ്പിന് ഇരയാകാതിരിക്കാനും ശ്രദ്ധിക്കുക.*

ആധാരം ചെയ്യുമ്പോൾ വില്ലേജിലെ തണ്ടപ്പേര് അക്കൗണ്ടിൽ കരം അടവ് പ്രകാരമുള്ള വസ്തു ഉണ്ടോ എന്ന് സബ് രജിസ്ട്രാർക്ക് ബോധ്യം വരുന്നതിനായി R.O.R (Revenue Office Register)
സർട്ടിഫിക്കറ്റ് വില്ലേജിൽ നിന്നും വാങ്ങണം എന്ന നിബന്ധനയുണ്ട്. R.O.R സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഒരു രൂപ പോലും ചെലവാക്കേണ്ടതില്ല. വില്ലേജിൽ അപേക്ഷ സമർപ്പിച്ചാൽ 5 മിനിറ്റിനുള്ളിൽ സർട്ടിഫിക്കറ്റ് കൊടുക്കാവുന്നതേയുള്ളൂ. എന്നാൽ വസ്തു പരിശോധിക്കണം, വസ്തു അളക്കണം, പ്രമാണങ്ങൾ പരിശോധിക്കണം തുടങ്ങിയ അനാവശ്യ കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ ബുദ്ധിമുട്ടിച്ച് പണം തട്ടിയെടുക്കുന്ന താണ് പുതിയ തന്ത്രം.
ആധാരം ചെയ്യുവാനുള്ള ആരും R.O.R. സർട്ടിഫിക്കറ്റിന് വേണ്ടി കൈക്കൂലി കൊടുക്കരുത് അങ്ങനെ കൊടുത്താൽ ഇത് ഒരു പുതിയ കൈക്കൂലി സമ്പ്രദായത്തിന് വഴിയൊരുക്കും.
പരമാവധി ഷെയർ ചെയ്യുക......

No comments: